NewsGulf

മുന്‍ അമീറിന്‍റെ നിര്യാണത്തെത്തുടര്‍ന്ന്‍ ഖത്തറില്‍ ദേശീയ ദുഃഖാചരണം

ഖത്തര്‍: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചു. 84 വയസായിരുന്നു. നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനായിരുന്നു ഇദ്ദേഹം. ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണവും അമീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനായിരുന്നു ഇദ്ദേഹം. 1972 മുതല്‍ 1995 വരെ ഖത്തറിന്റെ അമീറായിരുന്നു ഷെയ്ഖ് ഖലീഫ.

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളും പരിപാടികളും ദുഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടും. അതേ സമയം തൊഴില്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അല്‍ റയ്യാനില്‍ 1932ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ഭരണരംഗത്തെത്തുന്നത്. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971ല്‍ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ സ്വതന്ത്രമായതിന് ശേഷം അമീറായി ചുമതലയേറ്റു. തുടര്‍ന്ന് 1972 മുതല്‍ 1995 വരെ ഖത്തറിന്റെ ഭരണം ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയായിരുന്നു നിര്‍വഹിച്ചത്. അധികാരത്തിലെത്തിയതിന് ശേഷം ഖത്തറിന്റെ ആധുനികവത്കരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഷെയ്ഖ് ഖലീഫ രാജ്യത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ എത്തിക്കുന്നതില്‍ വളരെ പ്രയത്‌നിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button