കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമി പതിച്ച് നല്‍കാനുള്ള റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍റെ ഉത്തരവിന് സ്റ്റേ. കയ്യേറ്റ ഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷ പരിഗണിക്കാൻ തഹസിൽദാർക്ക് പി.എച്ച് കുര്യന്‍ നല്‍കിയ ഉത്തരവിന്‍മേലുള്ള തുടര്‍നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും പി.എച്ച് കുര്യനും വ്യക്തിപരമായ് കോടതി നോട്ടീസ് അയച്ചു. പി.എച്ച് കുര്യന്‍റെ ഉത്തരവ് ചോദ്യം ചെയ്ത സി.ആര്‍ നീലകണ്ഠൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഇടപെടൽ.
കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള ചിലരുടെ അപേക്ഷ പരിഗണിക്കാൻ തഹസിൽദാർക്ക് ഉത്തരവ് നൽകിയ റവന്യു സെക്രട്ടറി പി.എച്ച് കുര്യനെതിരെ വകുപ്പുതല അന്വേഷണം നടത്താനും വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. റിസോർട്ട് പണിയാൻ ബിൽഡിങ് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Post Your Comments