Latest NewsKerala

സര്‍ക്കാരിന്‍റെ അവയവദാന പദ്ധതി അവതാളത്തിലായി ; 2179 പേര്‍ കാത്തിരിപ്പിൽ

തിരുവനന്തപുരം : കേരളം സർക്കാർ രൂപീകരിച്ച അവയവദാന പദ്ധതി അവതാളത്തിലായി. ഇതോടെ അവയവങ്ങള്‍ക്കായി 2179 ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പുറത്തുവന്നു. സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് ഈ വിഷയത്തിൽ സര്‍ക്കാരിൻറെ വിശദീകരണം

വൃക്ക കാത്ത് 1756 പേര്‍ , കരൾ പകുത്ത് കിട്ടാൻ 375പേര്‍ ഹൃദയമേറ്റുവാങ്ങാൻ 36 പേര്‍ , കൈകള്‍ക്കായി 9പേരും പാൻക്രിയാസിനായി 3പേരും. ഇങ്ങനെ 2179 പേരാണ് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത് . 2012 മുതല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കനുസരിച്ച് ഇങ്ങനെ കാത്തിരിരുന്നവരില്‍ 773പേര്‍ മരിച്ചു . ഇതിനു പരിഹാരമായാണ് ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനം പ്രോല്‍സാഹിപ്പിക്കാൻ സര്‍ക്കാ‍ർ തീരുമാനിച്ചത്.

പദ്ധതി നടപ്പിലാക്കാനും ഇടനിലക്കാരെ ഒഴിവാക്കാനുമായി സർക്കാർ പാത്രത്തിൽ പരസ്യം നൽകി.എന്നാല്‍ ഒന്നും നടപ്പായില്ല. ഇതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളും സംശയങ്ങളും കേസുകളും ഉയര്‍ന്നത്. ഇതോടെ മരണാനന്തര അവയവ ദാനവും കുറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button