കല്‍ക്ക : ട്രെയിനില്‍ തീപിടിത്തം. ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. കല്‍ക്ക-ഹൗറ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ ആദ്യത്തെ കോച്ചിലാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിക്കാനുണ്ടായ കാരണം റെയിൽവേ അധികൃതർ അന്വേഷിച്ചുവരികയാണ്.
പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോച്ച് പൂർണമായും കത്തി നശിച്ചു . റെയിൽവേ പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിക്കാനുള്ള കാരണമെന്ന് കണ്ടെത്തി.
Post Your Comments