Latest NewsKerala

മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു

തിരുവനന്തപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ. ക്ളമന്റ്, പനിയടിമ എന്നീ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ അഞ്ചുതെങ്ങ് സ്വദേശികളായ ജോയി എന്ന ജോബായ്, ഫ്രെഡി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പിഴ നൽകിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.

മീൻ പിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 2003 ഏപ്രിൽ 19 നാണ് ക്ളമന്റും പനിയടിമയും കൊല്ലപ്പെട്ടത്. കായിക്കരകടപ്പുറത്ത് മഠംപളളികരക്കാർ കമ്പവലയിട്ട് പിടിച്ച മീനിൽ ഒരെണ്ണം വലയിൽ നിന്ന് ചാടിപ്പോകുകയും ഇത് കണ്ടുനിന്ന മണ്ണാംകുളത്ത് കരയിലെ രാജു ആ മീനിനെ എടുക്കുകയും ചെയ്‌തു. തുടർന്ന് ഇരു കരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പ്രതി ജോയിയുടെ സഹോദരൻ സ്റ്റാറിയെ മഠപ്പളളിക്കാരൻ പിടിച്ചുതള്ളുകയും ചെയ്തു. പരിക്കേറ്റ ക്ളമന്റും പനിയടിമയും കൂടി രാത്രി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിൽ പോകാൻ നിൽക്കുമ്പോൾ പ്രതികൾ ജീപ്പ് ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button