KeralaLatest News

ബാലഭാസ്‌കറിന്റെ കാർ പെട്ടെന്നാണ് വലത് വശത്തേക്ക് തിരിഞ്ഞ് പോയി മരത്തില്‍ ഇടിച്ചത്; വയലിൻ മാന്ത്രികന്റെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ

തിരുവനന്തപുരം: ബാല ഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷിക്കാനെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഐ ലവ് മൈ കെഎസ്‌ആര്‍ടിസി എന്ന പേജിലൂടെയാണ് ഈ കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ബാലഭാസ്കറെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവർ…
C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ……. അസമയം…. വിജനമായ റോഡ്…. ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം… വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും … ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന…. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു… അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല…. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി… ഓടി കാറി നടത്തു എത്തി…… പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി …… അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്…. ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്…. ആദ്യം മോളെ യാണ് എടുത്തത്….. ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും…… ആരും അറച്ച് നിൽക്കുന്ന സമയത്തും …. ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്………… കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആമ്പുലനസിൽ കയറ്റി വിട്ട്…. ചോര പുരണ്ട യൂണിഫോം മായി… അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി….

shortlink

Related Articles

Post Your Comments

Related Articles


Back to top button