തിരുവനന്തപുരം•ലൈംഗിക പീഡന ആരോപണത്തില് സി.പി.എം എം.എല്.എ പി.കെ ശശിയ്ക്കെതിരെ പാര്ട്ടിനടപടി വൈകുന്നതില് മുതിര്ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു. ആക്ഷേപങ്ങള് ശരിയെങ്കില് പാര്ട്ടി നടപടി വൈകിക്കുന്നത് ജനങ്ങള്ക്കിടയില് അവമതിപ്പുണ്ടാക്കും. അങ്ങനെയരാളെ ജാഥ നയിക്കാനും മറ്റും ചുമതലപ്പെടുത്തുന്നത് ശരിയായ സന്ദേശമാകില്ല നല്കുന്നതെന്നും വി.എസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്തില് പറഞ്ഞു.
അതേസമയം,.കെ. ശശിക്കെതിരായ പാര്ട്ടി നടപടി ഇന്ന് സി.പി.എം സംസ്ഥാനസമിതി തീരുമാനിക്കും. ശശിക്കെതിരെ എന്ത് നടപടിയാകും സി.പി.എം എടുക്കുകയെന്ന് വ്യക്തമല്ല. അന്വേഷണ കമ്മിഷന് റിപ്പോര്ട്ടില് പരാതി പാടേ തള്ളിക്കളഞ്ഞിട്ടില്ലെന്നാണറിയുന്നത്. അതേസമയം, ശശി ഉന്നയിച്ച ഗൂഢാലോചന ആരോപണത്തിലും കഴമ്പുണ്ടെന്നാണ് പാര്ട്ടിയുടെ കണ്ടെത്തല്.
മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉള്പ്പെട്ട അന്വേഷണകമ്മിഷന്റെ റിപ്പോര്ട്ടില് ശശിക്കൊപ്പം, ശശി ഉന്നയിച്ച ഗൂഢാലോചനാ ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ മറ്റ് ചിലര്ക്കെതിരെയും സി.പി.എം അച്ചടക്കനടപടി വന്നേക്കും.
Post Your Comments