അഹമ്മദാബാദ്: ക്ഷേത്രാക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് അറസ്റ്റില്‍. റിയാദില്‍നിന്നും വിമാനത്തിലെത്തിയപ്പോഴാണ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ജുഹാപുര സ്വദേശിയായ ഫാറൂഖ് 2002 ലെ ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസിലെ പ്രതിയായിരുന്നു. ക്ഷേത്രാക്രമണത്തിനു ശേഷം റിയാദിലേക്ക് കടന്ന ഇയാള്‍ തിരികെ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
ലഷ്കര്‍ ബന്ധമുള്ള രണ്ട് ഭീകരരായിരുന്നു അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെടുകയും 80ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു അക്രമികളെ എന്‍എസ്ജി കമാന്‍ഡോകള്‍ വെടിവച്ചു കൊന്നു. സൗദിയിലെ റിയാദില്‍ അക്രമണത്തിന് മുന്നോടിയായി ഗൂഡാലോചന നടന്നിരുന്നതായും തെളിഞ്ഞിരുന്നു.
Post Your Comments