റിയാദ്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകള്‍ തെറ്റെന്ന് സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസല്‍. സി.ഐ.എക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു രാജകുമാരന്‍ ഉന്നയിച്ചിരുന്നത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമാണെന്നും അതുകൊണ്ടുതന്നെ അവരുടെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയും മുഖവിലക്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായിരുന്ന ഖഷോഗിയുടെ വധത്തില്‍ സൗദി രാജ കുടുംബത്തിന് പങ്കുണ്ട് എന്ന രീതിയില്‍ സി.ഐ.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് രാജകുമാരനെ പ്രകോപിപ്പിച്ചത്.
അബൂദബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സി.ഐ.എയുടെ കണ്ടെത്തലുകളെ രൂക്ഷമായ ഭാഷയിലാണ് രാജകുമാരന്‍ വിമര്‍ശിച്ചിരുന്നത്. സി.ഐ.എയുടേത് അവസാന വാക്കല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.എയുടെ നിരീക്ഷണങ്ങള്‍ കൃത്യമല്ല എന്നതിന് ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന അവരുടെ കണ്ടെത്തല്‍ ഒരു ഉദാഹരണമാണ്. രാജകുടുംബത്തിനെതിരായ ഇത്തരം വിമര്‍ശനങ്ങളെ വെച്ചു പൊറുപ്പിക്കാനാകില്ലെന്നും സൗദിയെ ലക്ഷ്യം വെച്ച് നടക്കുന്ന മാധ്യമ ക്യാമ്പയിനുകള്‍ വിജയിക്കില്ലെന്നും സൗദി അറേബ്യ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. അതോടൊപ്പമാണ് ഇപ്പോള്‍ സൗദി രാജകുമാരന്റെ പ്രതികരണവും.
Post Your Comments