ദുബായ്: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൽമാൻ വെളിപ്പെടുത്തൽ നടത്തിയത്. കൊലപാതകത്തിനു പിന്നിൽ സൗദിയുടെ ഭാവി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനാണ് എന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടതു സൽമാൻ രാജകുമാരനാണ് എന്നും അവർ പറഞ്ഞു. എന്നാൽ സൗദി ഭരണകൂടം എല്ലാ വാർത്തകളും നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിനു ശേഷം സൽമാൻ രാജകുമാരൻ അമേരിക്കയോ യൂറോപ്പോ സന്ദർശിച്ചിട്ടില്ല. സൽമാൻ രാജകുമാരൻ പറയുന്നു. ഖഷോഗി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികമായ ഒക്ടോബർ ഒന്നിനാണ് പരിപാടി പ്രക്ഷേപണം ചെയ്യുക. ഇതിനു മുന്നോടിയായി ഇറങ്ങിയ ടീസറിലാണ് ‘വിവാദങ്ങൾ ഉയർത്തുന്ന ഏറ്റുപറച്ചിൽ ഉള്ളത്.
തന്റെ കാമുകിയുമായുള്ള വിവാഹത്തിന് വേണ്ട രേഖകൾ വാങ്ങാനാണ് ഖഷോഗി സൗദി കോൺസുലേറ്റിൽ എത്തുന്നത്. അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ല. തുടർന്ന് ജമാൽ ഖഷോഗിയെ സൗദി ഭരണകൂടം കൊലപ്പെടുത്തി എന്ന വാർത്തകൾ പരന്നു. അദ്ദേഹത്തിന്റെ മൃതദേഹവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റിനു വേണ്ടിയായിരുന്നു ഖഷോഗി കൊല്ലപ്പെടുമ്പോള്‍ ജോലി ചെയ്തിരുന്നത്.
Post Your Comments