സൗദി: ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശീ വനിതകള്‍ സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നൂറ്റി എണ്‍പതോളം വനിതാ ഡ്രൈവര്‍മാരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ പലരും വിദേശ വീട്ടു ഡ്രൈവര്‍മാരെ ഒഴിവാക്കി. ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം വിദേശ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ചിലര്‍ വിദേശത്ത് നിന്നും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തു. ഒരു ലക്ഷത്തി ഇരുപതിനായിരം സൗദി വനിതകള്‍ ഇതുവരെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി അതോറിറ്റി അറിയിച്ചു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ തൊഴില്‍മേഖലയില്‍ ഇരുപത്തിരണ്ട് മുതല്‍ മുപ്പത് ശതമാനം വരെ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണ് നീക്കം. 2018 ജൂണ്‍ 24-നാലിനാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചത്. അതേസമയം ലെവിയിലും മറ്റു ഫീസ് ഇനങ്ങളിലും ഇളവ് ലഭിക്കാനായി നിരവധി വിദേശികള്‍ ഇഖാമയിലെ പ്രൊഫഷന്‍ വീട്ടുജോലിയാക്കി മാറ്റിയതായി അതോറിറ്റി വെളിപ്പെടുത്തി. പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് നിലവില്‍ ഗാര്‍ഹിക ജോലിക്കായി റിക്രൂട്ട് ചെയ്യുന്നത്
Post Your Comments