തിരുവനന്തപുരം : അഴീക്കോട് മുന്‍ എംഎൽഎ കെ .എം ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. കോടതി സ്റ്റേ നീട്ടാത്തതിലാണ് അറിയിപ്പ് വന്നത് .ഈ മാസം 24 മുതൽ കെ .എം ഷാജി എംഎൽഎ അല്ലെന്നാണ് റിപ്പോർട്ട്.
കെ .എം ഷാജിക്ക് നിയമ സഭ നടപടികളില്‍ പങ്കെടുക്കാമെന്നു സുപ്രീം കോടതി മുമ്പ് വിധിച്ചിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ് വന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു കെഎം ഷാജിയെ 6 വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എംവി നികേഷ്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു ഹൈക്കോടതി വിധി .എന്നാല്‍ അയോഗ്യനാക്കിയ വിധിക്ക് കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു.
Post Your Comments