കോട്ടയം : കോട്ടയത്തുനിന്നും നാടുവിട്ട കുട്ടികള്‍ ഗോവയിലുണ്ടെന്ന് സൂചന. ക്ലാസ് കട്ട് ചെയ്തതിന് പിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെത്തതിനെ തുടർന്ന് കുട്ടികൾ നാടുവിടുകയായിരുന്നു. കുട്ടികൾ ഗോവയിലുണ്ടെന്ന് സൂചന ലഭിച്ചതോടെ കറുകച്ചാല്‍ പോലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.
മുംബൈയിലേക്കു പോകുമെന്നാണ് സുഹൃത്തുക്കളോട് കുട്ടികൾ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ട്രെയിനുകളില്‍ അന്വേഷണം നടത്തിയത്. കുട്ടികള്‍ തൃശൂര്‍ വരെ എത്തിയതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനു ശേഷം കുട്ടികളെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെ കുട്ടികള്‍ ഗോവയിലുണ്ടെന്ന സൂചന പോലീസിന് ലഭിച്ചു. ഇതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഗോവയിലേയ്‌ക്ക് തിരിക്കുകയായിരുന്നു.
Post Your Comments