തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സർക്കാർ സ്റ്റാന്റിങ് കൗൺസിൽ ജി പ്രകാശ് മുതിർന്ന അഭിഭാഷകരും ആയി കൂടി കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറിയായിരിക്കും കോടതിയെ സമീപിക്കുക. വിധി നടപ്പാക്കുന്നതിന് സംഘടനകൾ ഉണ്ടാക്കുന്ന തടസങ്ങളും,പൊലീസിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും,പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടും കോടതിയെ അറിയിക്കും. നേരത്തെ ഈ വിഷയവുമായി ബന്ധപെട്ടു സുപ്രിംകോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് കോടതിയെ സമീപിക്കില്ല. പകരം ഇക്കാര്യങ്ങളെല്ലാം ചീഫ് സെക്രട്ടറി വഴിയായിരിക്കും സര്‍ക്കാര്‍ കോടതിയെ അറിയിക്കുക.
പോലീസിന്കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നില്ല. ഹൈക്കോടതിയിൽ നിന്നടക്കമുള്ള പരാമർശങ്ങൾക്കനുസരിച്ച് ചട്ടങ്ങൾ മാറ്റേണ്ടി വരുന്നു, യഥാർഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രശ്നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്, അതിനു പോലും വിമർശനം നേരിടേണ്ടി വന്നുവെന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കും.
Post Your Comments