കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ്ജ് എം.എല്‍.എ യും പ്രയാര്‍ ഗോപാലകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും.
ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജികളില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
Post Your Comments