കൊച്ചി : രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടു മാറ്റം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്
ഇന്ധന വില കുറയുന്നത്. പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.41 രൂപയും ഡീസലിന്റെ വില 72.94 രൂപയുമായി. തിരുവനന്തപുരത്ത് പെട്രൊളിന് 77.77 രൂപയും, ഡീസലിന് 74.36 രൂപയുമാണ് വില. അതേസമയം കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 76.75 രൂപ, 73.29 രൂപ എന്നിങ്ങനെയാണ് വില.
അഞ്ചുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 89 പൈസയും, ഡീസലിന് രണ്ട് രൂപ നാല് പൈസയുമാണ് കുറഞ്ഞത്. അതേസമയം ഓഗസ്റ്റിന് ശേഷം കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 75 ന് താഴെയെത്തുന്നത്.
Post Your Comments