![sabarimala](/wp-content/uploads/2018/11/sabarimala-orgnll-1.jpeg)
തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച്വണ്എന്വണ് പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്നും തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് ദുരുദ്ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സന്നിധാനത്തെ അലോപ്പതി, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരെ ബാധിച്ചിരിക്കുന്നത് സാധാരണ പനിയാണ്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലം പിടിപെട്ടതാണെന്നും ആര്‍ക്കും എച്ച്വണ്എന്വണ് ബാധ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു.
Post Your Comments