അമ്മയാകുകയെന്നത് എതൊരു സ്ത്രീയും കൊതിക്കുന്ന ഒരു നിമിഷമാണ്. കുഞ്ഞിനെ താലോലിക്കുന്നതും അമ്മിഞ്ഞ പാലിന്‍റെ മാധുര്യം നല്‍കുന്ന ആ സന്ദര്‍ഭവുമായിരിക്കും ആ സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ മുഹൂര്‍ത്തങ്ങള്‍. മറിച്ചല്ല പുരുഷനും, അവനും ആഗ്രഹിക്കുന്നു സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ എടുത്ത് വാല്‍സല്യത്താല്‍ മൂടാന്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒത്തിരി ദമ്പതിമാര്‍ സ്വന്തമായി ഒരു കുഞ്ഞിനെ ജന്മം നല്‍കാന്‍ കഴിയാതെ സ്വയം പഴിച്ച് വേദനയാല്‍ ജീവിതം തളളി നീക്കുന്നു. സാധാരണയായി മാസമുറ, ഓവുലേഷന്‍, യൂട്രസ്, ഓവറി എന്നീ പ്രശ്നങ്ങള്‍ മൂലമാണ് സ്ത്രീകളില്‍ വന്ധ്യത വരുന്നത്. ഇതിനേക്കാള്‍ ഉപരിയായി പുരുഷന്‍മാരിലേയും വന്ധ്യത കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് കാരണമാകാറുണ്ട്.
ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇംപൊട്ടന്‍സ് അഥവാ ലൈംഗിക ഷണ്ഡത്വം ഇവയാണ് അവ. പുരുഷബീജത്തിനുണ്ടാകുന്ന വിവിധ പോരായ്മകളാണ് പുരുഷനില്‍ വന്ധതക്ക് മൂലകാരണമാകുന്നത്. ആരോഗ്യകരമായ ബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ലെങ്കിലും ബീജത്തിന് വേണ്ടത്ര ചലനശേഷി ഇല്ലെങ്കില്‍ , മതിയാവോളം ബീജം അതായത് ബീജത്തിലെ അളവ് എന്നിവയില്‍ കുറവ് സംഭവിക്കപ്പെടുമ്പോഴാണ് വന്ധതക്ക് കാരണമായി മാറുന്നത്. നല്ല ആരോഗ്യമുളള ബീജങ്ങല്‍ ഉല്‍പ്പാദിക്കപ്പെട്ടാല്‍ മാത്രമേ അവ യോനീ നാളത്തിലൂടെ സഞ്ചരിച്ച് ഗര്‍ഭപാത്രത്തില്‍ എത്തി അണ്ഡവുമായി സംയോഗം നടത്തുക എന്നത് പ്രാപ്യമാകുകയുളളൂ. ശുക്ലത്തില്‍ ആരോഗ്യമില്ലാത്ത ബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പക്ഷം അവയുടെ ഗര്‍ഭപാത്രത്തിലേക്കുളള മാര്‍ഗ്ഗേ പകുതിക്ക് വെച്ച് നിര്‍വീര്യമാക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുമെന്നതാണ് ദുഖകരമായ ഒരു കാര്യം. ആയതിനാല്‍ ആരോഗ്യമുളള സമ്പുഷ്ടിയുളള ബീജോല്‍പ്പാദനത്തിലൂടെ പുരുഷനിലെ വന്ധത പൂര്‍ണ്ണമായും പരിഹരിക്കപ്പെടും.
ആരോഗ്യകരമായ ബീജോല്‍പ്പാനത്തിന് യാതൊരു ദൂഷ്യങ്ങള്‍ക്കും ഇടവരുത്താത്ത പ്രകൃതി ദത്തമായ ചില പ്രയോഗങ്ങളുണ്ട്. അത് പറയുന്ന പ്രകാരം അനുവര്‍ത്തിക്കുന്ന പക്ഷം പുരുഷ വന്ധ്യത എന്നത് ലേശം ആ പുരുഷനെ ബാധിക്കില്ല എന്ന് സുനിശ്ചിതം.
കരിക്ക് ചേര്‍ത്ത് ഒരു ഞെരിഞ്ഞില്‍ പ്രയോഗം
സമ്പുഷ്ടമായ ഒരു ആരോഗ്യദായകമായ പാനീയമാണ് കരിക്ക്. ഈ കരിക്ക് പുരുഷ വന്ധ്യത പരിഹരിക്കാന്‍ നല്ല ഒരു ഒൗഷധമാണ്. പക്ഷേ ഈ കരിക്ക് വിവരിക്കുന്ന മേല്‍വിധി പ്രകാരം പ്രയോഗിക്കണമെന്ന് മാത്രം. കരിക്ക് കൂട്ടി ഞെരിഞ്ഞില്‍ പ്രയോഗത്തിന് ആദ്യം ചെയ്യേണ്ടത് നല്ല ഒരു കരിക്ക് സംഘടിപ്പിക്കുക. ശേഷം കരിക്ക് വെളളം കുടിക്കാന്‍ മോന്തായം ചെത്തുന്നത് പോലെ കത്തിക്ക് വെട്ടി ഒരുക്കുക. ശ്രദ്ധിക്കുക കരിക്ക് ചെത്തുമ്പോള്‍ വീണ്ടും ആ ചെത്തിയ ഭാഗം കരിക്കിനോട് ചേര്‍ത്ത് അടച്ച് ഭദ്രമായി വെക്കാവുന്ന രീതിയിലായിരിക്കണം മേല്‍ഭാഗത്ത് നിന്ന് മൂടി വട്ടത്തില്‍ അടപ്പ് പോലെ വിടുവിക്കേണ്ടത്. അപ്പോള്‍ അതില്‍ കാണുന്ന കരിക്കിന്‍ വെളളം ഒരിക്കലും പുറത്തേക്ക് പകരാന്‍ പാടില്ല. ഇപ്രകാരം മേല്‍മൂടി ചെത്തിയ കരിക്കിലേക്ക് അല്‍പ്പം ഞെരിഞ്ഞില്‍ ഇടുക ശേഷം അടപ്പ് കൊണ്ട് പഴയപടി അടച്ചശേഷം ഒരു അഞ്ച് ആറ് മണിക്കൂര്‍ ഫദ്രമായി സൂക്ഷിച്ചതിന് ശേഷം മൂടി തുറന്ന് സേവിക്കുക. തലേന്ന് രാത്രി ഇത് പോലെ ചെയ്ത ശേഷം അടുത്ത ദിവസം രാവിലെ തന്നെ സേവിച്ചാല്‍ അഭികാമ്യം. ഈ പറഞ്ഞത് 21 ദിവസം മുടക്കം കൂടാതെ ചെയ്യണം. ഈ പ്രയോഗം യാതൊരു വിധ ദോഷങ്ങളും ഇല്ലാത്തതാണ്. മാത്രമല്ല ചിലവ് കുറഞ്ഞതുമാണ്. ബീജത്തിന്‍റെ അളവ് കൂട്ടുമെന്ന് മാത്രമല്ല ആരോഗ്യകരമായ ബീജമായിരിക്കും ഉല്‍പ്പാദിപ്പിക്കപ്പെടുക.
ശ്രദ്ധിക്കുക..
പൊതുജന അറിവിലേക്കായി മേല്‍ ഉദ്ധരിച്ചത് ലഭിച്ച വിവരങ്ങളില്‍ നിന്ന് മനസിലാക്കിയത് മാത്രമാണ്. വിദഗ്ദനായ ഒരാളുടെ നിര്‍ദ്ദേശം തേടിയ ശേഷം മാത്രം പ്രാവാര്‍ത്തികമാക്കുക.
Post Your Comments