Latest NewsKerala

നഷ്ടപ്പെട്ട പൂച്ചയെ വാട്‌സാപ് വഴി തിരിച്ചു കിട്ടി: കഥയിങ്ങനെ

തുറവൂര്‍: അപകടത്തില്‍ നഷ്ടപ്പെട്ട വളര്‍ത്തുപൂച്ചയെ വാട്ട്‌സാപ്പിലൂടെ തിരികെ കിട്ടി. പട്ടാമ്പി സ്വദേശികളായ പ്രഫ.പി.ഗംഗാധരനും ഭാര്യ ഡോ.എം.കെ.ഗീതയ്ക്കും മകന്‍ അപ്പുവിനുമാണ് തങ്ങളുടെ പൂച്ചയായ ടോട്ടുവിനെ തിരിച്ചു കിട്ടിയത്. കഴിഞ്ഞമാസം അഞ്ചിന് ഇവര്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് പോകുന്നതിനിടെ കാര്‍ മീഡിയനില്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ടപ്പോഴാണ് പൂച്ചയെ നഷ്ടപ്പെട്ടത്.

അപകടത്തില്‍ ഡോ. ഗീതയ്ക്ക് പരിക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് പേര്‍ഷ്യന്‍ സെമി പഞ്ച് ഇനത്തില്‍പ്പെട്ട പൂച്ചയെ കാണാതായത്. ടോട്ടുവിനെ തിരക്കി ദിവസങ്ങളോളം ഈ മേഖലയില്‍ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഈ വിവരമറിഞ്ഞ വോയിസ് ഓഫ് കുത്തിയതോട് വാട്ട്‌സാപ് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന സനീഷ് പായിക്കാട് സമൂഹമാധ്യമം വഴി അന്വേഷണം നടത്തുകയായിരുന്നു. അപകടത്തിന് ശേഷം കുത്തിയതോടിന് സമീപമുള്ള വീട്ടിലാണ് ടോട്ടു എത്തിയത്. എന്നാല്‍ ഉടമ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ വീട്ടുകാര്‍ ടോട്ടോയെ സനീഷ് പായിക്കാടിനെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് അപ്പു എത്തി കൂട്ടികൊണ്ട് പോകുകകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button