KeralaLatest News

സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട്: പാടത്ത് പന്ത് കളിക്കിനെത്തിയ സഹപാഠികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാത്തൂര്‍ ചുങ്കമന്ദം പുത്തന്‍വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ ശ്രീഹരി (15), കല്ലേപ്പുള്ളി അമ്പലക്കാട് അര്‍ച്ചനാ കോളനിയില്‍ ജുനൈദിന്റെ മകന്‍ ജംഷിത്ത് (15) എന്നിവരാണു മരിച്ചത്. കൊടുമ്പ് ഗവ.പോളിടെക്‌നിക് കോളജിനു സമീപത്തുള്ള കുളത്തിലാണ് ഇവര്‍ മുങ്ങി മരിച്ചത്. മറ്റു രണ്ട് സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ അവള്‍ കുളത്തില്‍ ഇറങ്ങിയിരുന്നില്ല. ചന്ദ്രനഗര്‍ ഭാരതമാതാ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യര്‍ഥികളാണ് മരിച്ച കുട്ടികള്‍.

ശ്രീഹരിയും ജംഷിത്തും പനി ബാധിച്ചു വിശ്രമത്തിലായിരുന്ന സുഹൃത്ത് നിവിനെ കാണാനാണ് കൊടുമ്പിലെ വീട്ടിലെത്തിയത്. പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കള്‍ കൂടി ഇവിടേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ നാലു പേരും സ്‌കൂളില്‍ പോകാതെ വീടിനടുത്തുള്ള മൈതാനത്തു ഫുട്‌ബോള്‍കളിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ കളികഴിഞ്ഞ് ശ്രീഹരിയും ജംഷിത്തും കുളിക്കാനിറങ്ങി. എന്നാല്‍ ജംഷിത്തിന് നീന്തല്‍ അറിയാത്തതിനാല്‍ മുങ്ങി പോകുകയായിരുന്നു. ഇതേസമയം സുഹൃത്തിനെ രക്ഷിക്കാന്‍ കുളത്തിലിറങ്ങിയ ശ്രീഹരിയും മുങ്ങിതാണു. കരയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുക്കാരെ കൂട്ടിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കഞ്ചിക്കോട്, പാലക്കാട് യൂണിറ്റുകളില്‍ നിന്ന് അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.12 അടി താഴ്ചയുള്ള കുളത്തില്‍ ചെളി അടിഞ്ഞിട്ടുണ്ട്. ഇതേ കുളത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button