
ദമാസ്കസ്: സിറിയയിലെ ആലെപ്പോയില്‍ ഉണ്ടായ ക്ലോറിന്‍ ഷെല്‍ ആക്രണമത്തില്‍ പരിക്കേറ്റവരുടെ എണ്ണം 65 ആയി. സിറിയന്‍ മാധ്യമമായ അല്‍-വാറ്റനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ 21 പേരുടെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേറ്റവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമേ ശ്വാസതടസം നേരിട്ടതിന് 44 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ശനിയാഴ്ചയാണ് ഭീകരര്‍ ആലെപ്പോയുടം വിവിധ ഭാഗങ്ങളില്‍ ക്ലോറിന്‍ ഷെല്ലാക്രമണം നടത്തിയത്.
Post Your Comments