
കാസര്‍കോട്: ചില കോടതി ഉത്തരവുകള്‍ നടപ്പിലാക്കിയ ജഡ്ജിമാര്‍ തലയ്ക്ക് ലേശം വെളിവില്ലാത്തവരാണെന്ന വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയ ഉത്തരവുകള്‍ അംഗികരിച്ച ജഡ്ജ്മാരെ ലക്ഷ്യമാക്കിയാണ് പികെ ബഷീര്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും കണക്കിലെടുക്കേണ്ടതില്ലെന്നാണ് ജഡ്ജിമാരെ അധിക്ഷേപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞെതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കിയതിന് പിന്നില്‍ കളളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് ഇത് പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം കടുപ്പിച്ചു. മഞ്ചേശ്വരത്ത് നടന്ന യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലാണ് പി കെ ബഷീര്‍ എംഎല്‍എ വിവാദമുയര്‍ത്തിയ വാക്കുകള്‍.
Post Your Comments