
ന്യൂഡല്‍ഹി: മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ലെന്ന വിവാദപരാമർശവുമായി കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു മുട്ടെംവാര്‍. മോദി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല. എന്നാല്‍ എല്ലാവര്ക്കും രാഹുല്‍ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധിയാണെന്ന് അറിയാം. രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും ഇന്ദിരാ ഗാന്ധിയാണെന്ന് എല്ലാവർക്കും സുപരിചിതമാണ്. ഇന്ദിരയുടെ പിതാവ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആണ്. മോട്ടിലാല്‍ നെഹ്റുവാണ് ജവഹര്‍ലാന്‍ നെഹ്റുവിന്റെ പിതാവ്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവര്ക്കും അറിയാം.
എന്നാൽ മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ല. എന്നിട്ടാണയാള്‍ കണക്കും പറഞ്ഞ വരുന്നതെന്നായിരുന്നു വിലാസ്റാവുവിന്റെ പരാമർശം. മുന്‍പ് മോദിയുടെ മാതാവിനെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ രംഗത്ത് എത്തിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിലാസ്റാവുവിന്റെ പരാമർശം.
Post Your Comments