കോല്‍ക്കത്ത: ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. കോല്‍ക്കത്തയിലെ തില്‍ജലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായത്. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പപിക്കുന്നതിനിടെ ഇവര്‍ ഇതിന്റെ വീഡിയോയും എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments