ആഗ്ര: മുപ്പത്തിരണ്ട് വയസുകാരനായ യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. ആഗ്ര സിക്കന്തരാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഹേമന്ദ്കുമാര്‍ എന്ന രാജുഗുപ്തയാണ് മാതാവിന്റെ മുന്നില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
അയല്‍വാസിയായ അന്‍ഷൂല്‍ എന്നയാളുടെ കെമിക്കല്‍ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു രാജുഗുപ്ത. എന്നാല്‍ അന്‍ഷൂലിന്റെ ഏഴുലക്ഷംരൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു എന്നാരോപിച്ച് രാജുഗുപ്തയ്‌ക്കെതിരെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം അന്‍ഷൂലും സുഹൃത്ത് വിവേകും കൂടി രാജഗുപ്തയെ മര്‍ദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്. കൂടാതെ ഇയാളുടെ അമ്മയെ വിളിച്ചു വരുത്തി പോലീസും രാജഗുപ്തയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാള്‍ മരിച്ചതായി രാത്രി അമ്മയെ വിളിച്ചറിയിച്ചു.
ഹൃദയാഘാതംമൂലമാണ് രാജു മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ഇയാളുടെ തോളിലും കൈകാലുകളിലും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ബാങ്ക് മാനേജരായിരുന്ന രാജുവിന്റെ പിതാവ് 2001ല്‍ മരിച്ചിരുന്നു. അതിനുശേഷം രാജുവും അമ്മയും നരേന്ദ്ര എന്‍ക്ളേവിലെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഋഷിപാല്‍,സബ്ഇന്‍സ്പെക്ടര്‍മാരായ. അനൂജ് സിരോഹി,തേജ് വീര്‍ സിംങ് എന്നിവരെ സസ്പെന്‍ഡുചെയ്യുകയും സ്റ്റേഷനിലെ മറ്റുള്ളവരുള്‍പ്പെടെ കേസ് എടുക്കുകയും ചെയ്തു.
Post Your Comments