തിരുവനന്തപുരം: മകളും ഭര്‍ത്താവും ഒപ്പമില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കി അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്‌മി ഇപ്പോൾ. ജീവിതത്തിലേക്ക് തിരികെ കയറാന്‍ ഇനിയും ആറേഴുമാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോള്‍ സഞ്ചരിക്കുന്നത്. നടക്കാന്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെട്ടിട്ടുണ്ട്. അധികം സംസാരിക്കുന്നില്ലെങ്കിലും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ലക്ഷ്‌മിക്ക് വ്യക്തമായ ബോധ്യമുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിൽ മൊഴി നൽകിയിരുന്നു. അപകടം നടക്കുമ്പോൾ ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവർ അർജുൻ മൊഴി നൽകിയിരുന്നത്. എന്നാൽ അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നെന്നാണ് ലക്ഷ്മി പോലീസിനെ അറിയിച്ചത്. ഇതോടെ ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയും അപകടമരണത്തില്‍ ചില സംശയങ്ങള്‍ അറിയിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. അതേസമയം അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയാണെന്നാണ് സാക്ഷി മൊഴികൾ വ്യക്തമാക്കുന്നത്. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമാണ് നിർണായക മൊഴികൾ നൽകിയിരിക്കുന്നത്.
Leave a Comment