തിരുവനന്തപുരം: പെട്രോൾ വിലയുടെ വർധനയിൽ ഓട്ടോ, ടാക്സി നിരക്കുകൾ ഉയർത്തണം എന്ന വാദം സജീവം ആയിരുന്നു. ഈ രംഗത്തെ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്ത മാസത്തോടെ ഓട്ടോറിക്ഷ, ടാക്സികൾ എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കും. മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കും.
ഓട്ടോറിക്ഷയുടെ നിരക്ക് 20 ൽ നിന്നും 25 ലേക്കും ടാക്സിയുടെ മിനിമം നിരക്ക് 150 ൽ നിന്നും 175 ആയും ഉയർത്താൻ ആണ് തീരുമാനം. സ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോർട്ട് പ്രകാരം ഓട്ടോറിക്ഷ നിരക്ക് 30 ഉം ടാക്സി നിരക്ക് 200 ഉം ആക്കണം എന്നായിരുന്നു.
Post Your Comments