
നേമം: ഓട്ടോയിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മേലാംകോട് തകിടി സ്വദേശി മാലി സജീവ് എന്ന് വിളിക്കുന്ന ലിജീഷി(32)നാണ് പരിക്കേറ്റത്.
മേലാംകോട് ഇടത്തുരുത്തിയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആക്രമണം നടന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറില്‍ വരികയായിരുന്ന ലിജീഷിനെ ഓട്ടോയിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.
നിരവധി കേസിലെ പ്രതിയായ പൂച്ച പ്രവീണിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് പ്രവീൺ. സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments