എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നോര്‍ത്തിന്ത്യന്‍ സ്റ്റൈല്‍ ആലൂ ചാറ്റ്. ഇതിന് ഇപ്പോള്‍ കേരളത്തിലും ആരാധകര്‍ ഏറുന്നുണ്ട്. കണ്ണിനേയും വയറിനേയും ഒരു പോലെ ആകര്‍ഷിക്കുന്ന ആലൂ ചാറ്റ് കുറഞ്ഞ സമയംകൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
ചേരുവകള്‍
ഉരുളക്കിഴങ്ങ് തൊലികളഞ്ഞത് 500 ഗ്രാം
എണ്ണ -ആവശ്യത്തിന്
ഉപ്പ് -1/2 ടീസ്പൂണ്‍
കാശ്മീരി മുളക്പൊടി -1/2 ടീസ്പൂണ്‍
ഉണക്കമാങ്ങാ പൊടി -1/2 ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി -1/2ടീസ്പൂണ്‍
ചാറ്റ് മസാല -1/2ടീസ്പൂണ്‍
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
മല്ലിയില, പുതിന ചട്ണി -1/2ടേബിള്‍ സ്പൂണ്‍
പുളി ചട്ണി -1 ടേബിള്‍ സ്പൂണ്‍
സേവ് -1 ചെറിയ ബൗള്‍
മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
മാതള നാരങ്ങ -ഗാര്‍നിഷ് ചെയ്യാന്‍
തയാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക. അതിലേക്ക് അല്പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.
അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക. തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.
Post Your Comments