കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി അഡ്വ. ബി. എ ആളൂരിന്റെ തിരക്കഥയിൽ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ‘അവാസ്തവം’ എന്ന സിനിമയുടെ ചിത്രീകരണം 2018 ഡിസംബർ 1 ന് കൊച്ചിയിൽ ആരംഭിക്കും. ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇല്ലം റെസിഡൻസിയിൽ നടക്കുന്ന പൂജയോടുകൂടി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ സലിം ഇന്ത്യ അറിയിച്ചു.
അഡ്വ. ബി. എ ആളൂർ ഭദ്രദീപം തെളിയിക്കും. ഷാജി കൈലാസ് മുഖ്യാതിഥിയാകും. അഡ്വ. ബി. എ ആളൂരിന്റെ മേൽനോട്ടത്തിലുള്ള ഐഡിയൽ ക്രിയേഷൻസാണ് 10 കോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസിന്റെ സംവിധാന സഹായിയും ഫെഫ്ക ഡയറക്ടേഴ്സ് മെമ്പറുമായ സലിം ഇന്ത്യയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഡ്വ. ബി. എ ആളൂരാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ സിനിമയിൽ ചുരുളഴിയും. നടൻ ദിലീപ് വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കും.
Post Your Comments