Latest NewsNews

അലൻ ചൗവിനെ കൊന്നവർക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്ന തീവ്ര ക്രിസ്ത്യൻ സംഘടനകളുടെ ആവശ്യം വിവാദമാകുന്നു

അനധികൃതമായി പുറത്തുള്ളവർക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള സെന്റിനൽ ദ്വീപിൽ പ്രവേശിച്ചതും നിർബന്ധിത മത പരിവർത്തനം നടത്താൻ ശ്രമിച്ചതും ഇന്ത്യയുടെ നിയമങ്ങൾക്ക് എതിരാണ്

വാഷിങ്ടൺ: ആൻഡമാനിൽ നോര്‍ത്ത് സെന്റിനല്‍ ദ്വീപിൽ കടന്ന യുവാവിനെ അമ്പെയ്ത് കൊന്ന ഗോത്രവർഗക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് അമേരിക്കയിൽ പ്രവർത്തിക്കുന്ന തീവ്ര ക്രിസ്ത്യൻ സംഘടകൾ ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന് ദ്വീപിലേക്ക് എത്തിയ ജോൺ അലൻ ചൗവിനെ ഇവിടെ താമസിക്കുന്ന ഓങ്കോ വംശജർ കൊല്ലുക ആയിരുന്നുവെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നും ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയാണ് ആവശ്യപ്പെട്ടത്.

പക്ഷെ ഇപ്പോൾ ഈ പ്രസ്താവനകൾ വിവാദം ആയിരിക്കുകയാണ്. അനധികൃതമായി പുറത്തുള്ളവർക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള സെന്റിനൽ ദ്വീപിൽ പ്രവേശിച്ചതും നിർബന്ധിത മത പരിവർത്തനം നടത്താൻ ശ്രമിച്ചതും ഇന്ത്യയുടെ നിയമങ്ങൾക്ക് എതിരാണ്.

എന്നാൽ സെന്റിനൽ ദ്വീപിൽ അലൻ മതപരിവർത്തനത്തിന് പോയതിനെ സംഘടന പിന്തുണയ്ക്കുന്നില്ല.ഇന്ത്യയിലെ നിയമം വഴി സംരക്ഷണം ലഭിച്ചിട്ടുള്ള സെന്റിനലുകളുടെ അടുത്തേക്ക് മതപരിവര്‍ത്തനത്തിന് പോയത് ശരിയായില്ല, ദ്വീപിലേക്ക് വരുന്നവരെ എല്ലാം കൊല്ലുന്ന ശീലം ഉള്ളവർ ആണ് സെന്റീനുകൾ എന്ന് അദ്ദേഹം ഓർക്കണമായിരുന്നു എന്നും അവർ പറയുന്നു.

അതേസമയം മകന്റെ മരണത്തിന് കാരണമായവരോട് തങ്ങൾ ക്ഷമിച്ചു എന്ന് അലന്റെ മാതാപിതാക്കൾ ഇൻസ്റ്റാഗ്രാം വഴി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button