KeralaLatest News

യതീഷ് ചന്ദ്ര നിലയ്ക്കലിലെ ചുമതല ഒഴിയുന്നു; പകരമെത്തുന്നത് പുഷ്‌ക്കരന്‍: രണ്ടും കല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍

ശബരിമല: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര 30ന് നിലയ്ക്കലിലെ ചുമതല ഒഴിയുന്നു. പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യത്തോട്യ യതീഷ് ചന്ദ്ര നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ യതീഷ്ചന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ ഒന്നിനുമുതല്‍ നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്പി പുഷ്‌ക്കരനാണ്.

15 ദിവസം നല്‍കിയ ചുമതലയില്‍ തിളങ്ങിയ ശേഷം അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയാണ്. അതേസമയം യതീഷ് ചന്ദ്ര പോകുന്നതില്‍ ആരും അത്ര സന്തോഷിക്കുകയും ഒന്നും വേണ്ട. കാരണം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന നിലയ്ക്കലില്‍ യുവ ഐപിഎസുകാരനെ മാറ്റി കണ്‍ഫേഡ് ഐപിഎസുകാരനെ നിയമിക്കുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മറ്റൊന്നാണ്.

പുഷ്‌ക്കരനെ നിയമിക്കുന്നതു വഴി കേന്ദ്ര ഭരണം ഉപയോഗിച്ച് യുവ ഐപിഎസുകാരെ വിരട്ടാനുള്ള ബിജെപി നീക്കത്തിന് തടയിടുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലന്നും ഇനിയും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ തിരികെ വിളിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിലപാട്.

15 ദിവസമാണ് ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ശബരിമലയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിന് അടിയില്‍ പൊലീസ് വാഹനം കണ്‍ട്രോള്‍ റൂമാക്കി അവിടെ വച്ച് സുരക്ഷാ ചുമതല ഏകോപിപ്പിച്ച ഉദ്യോഗസ്ഥനാണ് പുഷ്‌ക്കരന്‍. നിയമം നടപ്പാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസാണെന്ന് ചൂണ്ടിക്കാട്ടി നിശബ്ദരാക്കാനുള്ള നീക്കത്തെ തടയിടാന്‍ വേണ്ടി വന്നാല്‍ മറുതന്ത്രം പയറ്റാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button