ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ നിസ്സാൻ മോട്ടോർ കമ്പനിയിലുണ്ടാ തട്ടിപ്പുകളിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ. ദിവസങ്ങൾക്ക് മുൻപ് കമ്പനി ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിലായിരുന്നു. കമ്പനിയുടെ ഡയറക്ടർ ഗ്രെഗ് കെല്ലിയും അദ്ദേഹത്തിനൊപ്പം അറസ്റ്റിലായി.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിലായിരുന്നു നടപടി. കമ്പനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങൾക്ക് ചെലവഴിച്ചത് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാർലോസ് ഗോൻ, ഗ്രെഗ് കെല്ലി എന്നിവർക്കെതിരേ പരാതി ഉയർന്നതിനെത്തുടർന്ന് മാസങ്ങളായി കമ്പനി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണങ്ങളോട് ഇരുവരും സഹകരിക്കുന്നുണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി. കമ്പനിക്കുണ്ടായ നഷ്ട്ടങ്ങൾക്കും മാനക്കേടിനും സിഇഒ ഹിരോടോ സൈകവെ മാപ്പു പറഞ്ഞു.
Post Your Comments