തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷത്തോളം പീഡനത്തിനിരയാക്കിവന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . 49 കാരനായ പുത്തന്‍ വീട്ടില്‍ നൗഷാദാണ് പിടിയിലായത്.ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛനാണ് . തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.
പതിമൂന്ന് വയസുമുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വച്ചും ഓട്ടോറിക്ഷയില്‍ വച്ചും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി വരികയായിരുന്നു. സഹികെട്ടതോടെ പെണ്‍കുട്ടി സ്കൂളില്‍ അധ്യാപകരോട് എല്ലാം തുറന്നുപറഞ്ഞു.ഇതോടെ സ്കൂളിലെ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാട്ടാക്കട പൊലീസില്‍ വിവരം കൈമാറിയതോടെയാണ് പൊലീസ് നൌഷാദിനെ പിടികൂടുന്നത്.
Post Your Comments