
ഗൂഗിള്‍ 13 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാല്‍വെയറുകളെ കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവയാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകനായ ലുകാസ് സ്റ്റെഫാങ്കോയാണ് വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളും അവരുടെ ലൊക്കേഷനും ചോര്‍ത്താന്‍ ഈ മാല്‍വെയറിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ, മാര്‍ക്കറ്റ് പ്ലേ, മാര്‍ക്കറ്റ് പ്ലേസ് എന്ന പേരിലാണ് ഈ ആന്‍ഡ്രോയിഡ് ആപ്പ് പ്രചരിച്ചിരുന്നത്.
Post Your Comments