കൊല്ലം•കൊല്ലത്ത് നിന്നും തിരുപ്പതിയിലേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍- 07506) സര്‍വീസ് നടത്തും. ഡിസംബര്‍ 9 ന് രാവിലെ 6.45 കൊല്ലത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55 ന് തിരുപ്പതിയില്‍ എത്തിച്ചേരും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, വാണിയമ്പാടി, കട്പടി, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ഈ ട്രെയിനിലേക്കുള്ള സെക്കന്‍ഡ് എസി, തേഡ് എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ ബുക്കിംഗ് നവംബര്‍ 24 ാം തീയതി രാവിലെ 8 മണി മുതല്‍ ആരംഭിക്കും.
Post Your Comments