Latest NewsKerala

നില്ല് നില്ല് എന്റെ നീല കുയിലെ… ടിക് ടോക് ഭ്രാന്തന്മാരെ ട്രോളി കൊന്നും മുന്നറിയിപ്പ് നല്‍കിയും പോലീസ്

തിരുവനന്തപുരം• ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എൻ്റെ നീല കുയിലെ എന്ന ഗാനം Tiktok ൽ ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ പിന്നീടത് പ്രെെവറ്റു വാഹനങ്ങൾക്കും ഫോർ വീലറുകൾക്കുo മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു. ടിക് ടോക് ഭ്രാന്തന്മാരെ ട്രോളി ഒരു വീഡിയോയും പോലീസ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

https://www.facebook.com/keralapolice/videos/302824347224990

shortlink

Related Articles

Post Your Comments

Related Articles


Back to top button