ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ അതിര്‍ത്തി ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനിലേക്കില്ല. ചടങ്ങില്‍ സംബന്ധിക്കാന്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി സുഷമയെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും മന്ത്രി നവജോത് സിദ്ദുവിനെയും ക്ഷണിച്ചിരുന്നു. പഞ്ചാബിലെ കര്‍താര്‍പുര്‍ അതിര്‍ത്തിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി ഭേദിച്ചു സിഖ് തീര്‍ഥാടക ഇടനാഴി തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 26 നു രാഷ്ട്രപതി രാം നാഥ് കോവിന്ദും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഉദ്ഘാടനം ചെയ്യും.
Post Your Comments