പത്തനംതിട്ട: ഹൈക്കോടതിവിധിയെ കാറ്റില്‍ പറത്തി ദേവസ്വം ബോര്‍ഡ്, സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി. 2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താന്‍ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉള്‍പ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്.
ഈ വിധിയെ പാടെ അവഗണിച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത്. അതേസമയം ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
അന്നദാന ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് വരുന്ന സംഭാവന ഉപയോഗിച്ചാണ് ഇക്കാലമത്രയും ദേവസ്വം ബോര്‍ഡ് തീര്ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ബാനറില്‍ തന്നെയാണ് അന്നദാനമെന്നാണ് ദേവസ്വം കമ്മീഷ്ണറുടെ ന്യായീകരണം. സാമ്പത്തിക പ്രതിസന്ധിയോ മറ്റു തടസ്സങ്ങളോ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments