Latest NewsIndia

പ്രാര്‍ത്ഥനാലയത്തിന് നേരെ ഗ്രനേഡ് പ്രയോഗം ; മുഖ്യ പ്രതി പിടിയില്‍

ച​ണ്ഡി​ഗ​ഡ്:  പഞ്ചാബിലെ ഒരു പ്രാര്‍ത്ഥനഹാളില്‍ 500 ല്‍ പരം പേര്‍ നിലയുറപ്പിച്ചിരുന്ന ഇടത്തേക്ക് ബെെക്കിലെത്തി ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ കേസിലെ പ്രധാന കണ്ണിയായ ആളെ പോലീസ് പിടികൂടി. അ​വ​താ​ര്‍ സിം​ഗ് ഖ​ല്‍​സ(32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവതാറിന്‍റെ കെെവശമുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പിടിച്ചെടുത്തതായി പ​ഞ്ചാ​ബ് ഡി​ജി​പി സു​രേ​ഷ് അ​റോ​റ അറിയിച്ചു. ബെെക്കിലെത്തിയ സംഘത്തില്‍ അവതാറാണ് പ്രാര്‍ത്ഥനലായത്തിന് നേരെ ഗ്രാനേഡ് വര്‍ഷിച്ചത്.

ആ സമയം ബെെക്ക് ഒാടിച്ച് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ട് പ്രതി ബി​ക്രം​ജി​ത് സിം​ഗി​നെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ കൃത്യത്തിന് ഉപയോഗിച്ച ബെെക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാര്‍ത്ഥനാ ഹാളിന് നേരെ ഞായറാഴ്ചയുണ്ടായ ഗ്രനേഡ് പ്രയോഗത്തില്‍ 3 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാ​ലി​സ്ഥാ​ന്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് ത​ല വ​ന്‍ ഹ​ര്‍​മീ​ത് സിം​ഗ് ഹാ​പ്പി​യാ​ണ് ഗ്ര​നേ​ഡ് എ​ത്തി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ബി​ക്രം​ജി​ത് സിം​ഗ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. പാ​ക്കി​സ്ഥാ​ന്‍ ഓ​ര്‍​ഡ​ന​ന്‍​സ് ഫാ​ക്ട​റി​യി​ല്‍ നി​ര്‍ മി​ച്ച എ​ച്ച്‌ജി-84 ഗ്ര​നേ​ഡു​ക​ളാ​ണ് അക്രമകാരികള്‍ വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button