ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങള്‍. പ്രസവ ശേഷം സ്ത്രീകളെ ബാധിക്കുന്ന കടുത്ത വിഷാദ രോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ആണ്‍കുട്ടികളുടെ അമ്മമാരില്‍ ഏകദേശം 71 മുതല്‍ 79 ശതമാനം വരെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ കൂടുതലാണെന്നാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് കെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഉത്കണ്ഠ, അകാരണമായി സങ്കടപ്പെടുക, ആശങ്ക, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, മറ്റുള്ളവരുമായി സംസാരിക്കാതെ അകന്നുനില്‍ക്കുക, അകാരണമായ പൊട്ടിക്കരച്ചിലുകള്‍, കുട്ടിയെ പരിചരിക്കാന്‍ താല്‍പര്യം കുറയുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയെല്ലാമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ രോഗ ലക്ഷണങ്ങള്‍. കൂടാതെ ഗര്‍ഭകാലത്ത് ശാരീരികമായി കൂടുതല്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 174 ശതമാനം കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.
പ്രസവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൊണ്ടും ഈ രോഗം വരാമെന്ന് ഡോ.ജോണ്‍ പറയുന്നു. ടെന്‍ഷന്‍, മാനസികസമ്മര്‍ദം എന്നിവ നേരത്തെ ഉണ്ടായിരുന്നവര്‍ക്ക് പ്രസവ ശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരാനുളള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് പ്രസവശേഷം ആദ്യ ആഴ്ചകളില്‍ തന്നെ കൂടുതല്‍ കരുതലും പരിചരണവും നല്‍കിയാല്‍ ഒരു പരിധിവരെ ഡിപ്രഷന്‍ തടയാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments