Latest NewsKerala

ശബരിമല സംഘര്‍ഷം :  മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എ.​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം:  ശബരിമലയില്‍ അവസ്ഥ ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ‍ഡിജിപിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് ക​മ്മി​റ്റി അം​ഗം എ.​കെ. ആ​ന്‍റ​ണി. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാണെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം ആ വിധി ഉടന്‍ നടപ്പിലാക്കുമെന്ന് കടുംപിടുത്തം പിടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് എകെ ആന്‍റണി കുറ്റപ്പെടുത്തി.

ഇരുപത്തിനാല് മണിക്കൂറും മതേതരത്വം പ്രസംഗിച്ച് നടക്കുന്ന സിപിഎം ന്‍റെ പ്രവൃത്തി അതെല്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. പ്രളയത്താല്‍ തകര്‍ന്ന സന്നിധാനത്തേയും പമ്പയിലേയും അവസ്ഥ ബോധ്യപ്പെടുത്തി സാവകാശ ഹര്‍ജിക്കോ പുനപരിശോധന ഹര്‍ജിക്കോ സര്‍ക്കാര്‍ ശ്രമിക്കേണ്ടതായിരുന്നെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button