Latest NewsEntertainment

ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയ കാരണം ഇതായിരുന്നു..

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായ സംഭവമായിരുന്നു 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയത്. വിവാദങ്ങള്‍ക്കിടയാക്കിയ ഈ സംഭവത്തില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു.

അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ശ്രീശാന്ത് ഇപ്പോള്‍. ശ്രീശാന്ത് മത്സരിച്ചുകൊണ്ടിരിക്കുന്ന ഏറെ ശ്രദ്ധയകര്‍ഷിച്ച ബിഗ് ബോസ് എന്ന ഷോയില്‍ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയാണ് ശ്രീശാന്ത് 2008ലെ സംഭവത്തെ കുറിച്ച് തുറന്നു പറയുന്നത്.

https://youtu.be/syt8DE9uoY8

മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് എന്തോ പരിഹസിച്ച് പറഞ്ഞു. അതിനാലാണ് ഹര്‍ഭജന്‍ പ്രകോപിതനായി ശ്രീശാന്തിനെ തല്ലിയത് എന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ എന്തായിരുന്നു അവരുടെ സംഭാഷണം എന്നത് പലര്‍ക്കും വ്യക്തമല്ലായിരുന്നു.

അന്ന് നടന്ന ഐ എസ് എല്‍ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയായിരുന്നു ശ്രീശാന്ത് കളിച്ചിരുന്നത്, ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനായും. തന്നെ പ്രകോപിപ്പിക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനോട് പറഞ്ഞിരുന്നതായി ശ്രീ വെളിപ്പെടുത്തുന്നു. എന്നാല്‍ മത്സരത്തില്‍ ഹര്‍ഭജന്‍ റണ്‍സ് ഒന്നും എടുക്കാനായില്ല. മാത്രമല്ല മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ താന്‍ ഹര്‍ഭജന്റെ അടുത്തെത്തി ‘നിര്‍ഭാഗ്യം’ എന്നു പറഞ്ഞുവെന്നും അതോടെ ഭാജി അദ്ദേഹത്തിന്റെ കയ്യുടെ പിന്‍ഭാഗം കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ശ്രീ തുറന്നു പറഞ്ഞു.

ഞാന്‍ ആ മത്സരം വളരെ സീരിയസായി എടുത്തു. അതുകൊണ്ടു തന്നെ ഗ്രൗണ്ടില്‍ പ്രകോപിതനായെന്നതു സത്യമാണ്. പക്ഷെ മത്സരം കഴിഞ്ഞപ്പോള്‍ ഭാജിയുടെ അടുത്തു ചെന്ന് നിര്‍ഭാഗ്യമെന്നു പറഞ്ഞുകൊണ്ട് കൈ തരാന്‍ ആവശ്യപ്പെട്ടു. അതോടെ പ്രകോപിതനായ ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് പോലെ എന്നെ ആരും മുഖത്ത് തല്ലിയിട്ടില്ല. അതൊരു തല്ലാണെന്നുപോലും പറയാന്‍ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോം ഗ്രൗണ്ടില്‍ അവര്‍ തോറ്റു നില്‍ക്കുകയാണ്. ആ സമയത്ത് ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ആദ്യം എനിക്ക് നല്ല ദേഷ്യം ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ കരഞ്ഞുപോയി. അതാണ് അന്ന് സംഭവിച്ചത്. ശ്രീശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button