KeralaLatest News

യതീഷ് ചന്ദ്രയുടെ പെരുമാറ്റം മാന്യമായത് ;  എസ് പി ക്ക് അനുകൂല നിലപാടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട്   എസ്. പി. യതീഷ് ചന്ദ്ര മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി നിലനില്‍ക്കുന്ന വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി. ഒരു കേന്ദ്രമന്ത്രിക്ക് നല്‍കേണ്ട എല്ലാ ആദരവും എസ് പി നല്‍കിയതായും അല്ലാതെ പടച്ച് വിടുന്ന വാക്കുകളും ആരോപണങ്ങളുമെല്ലാം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വിമര്‍ശനങ്ങള്‍ നടത്തി പോലീസിനെ അശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പറ‍‍ഞ്ഞു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയത് അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹെെക്കോടതി സര്‍ക്കാരിനേയോ പോലീസിനേയോ വിമര്‍ശിച്ചിട്ടില്ല. 14 പേജുളള ഉത്തരവില്‍ യാതാെരുവിധ വിമര്‍ശനങ്ങളും ഇല്ലെന്നും മാധ്യമങ്ങള്‍ ചോദ്യങ്ങളെ വിമര്‍ശനമായി ചിത്രീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരിതത്തില്‍ കേന്ദ്രം വേണ്ട സഹായം നല്‍കിയില്ലെന്നും സഹായിക്കാമെന്ന് അറിയിച്ചവരെ പിന്‍തിരിപ്പിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button