KeralaLatest News

ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യണമെങ്കില്‍ ഇനി എ​മി​ഗ്രേ​ഷ​ന്‍ നിര്‍ബന്ധം

 തി​രു​വ​ന​ന്ത​പു​രം:​  പതിനെട്ട് രാജ്യങ്ങളില്‍ എമിഗ്രേഷനന്‍ നിര്‍ബന്ധമാക്കിക്കൊണ്ട്  കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബ​ഹ്റൈ​ന്‍, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ജോ​ര്‍​ദാ​ന്‍, കു​വൈ​റ്റ്, ലെ​ബ​ന​ന്‍, ലി​ബി​യ, മ​ലേ​ഷ്യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, സു​ഡാ​ന്‍, സൗ​ത്ത് സു​ഡാ​ന്‍, സി​റി​യ, താ​യ്‌​ല​ന്‍​ഡ്, യു​എ​ഇ, യെ​മ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ 24 മണിക്കൂറിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവ്. നിലവില്‍ ഈ പറഞ്ഞ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ നാട്ടിലെത്തി മടങ്ങുന്നതിന് മുന്‍പ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും നോര്‍ക്ക അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവങ്ങള്‍ ലഭ്യമാകുന്നതിനായി www.emigrate.gov.in എന്ന വെബ്സെെറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. പ്രവാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ നമ്പര്‍ 1800 11 3090 ഇ-​മെ​യി​ല്‍ വി​ലാ​സം: helpline@mea.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button