Latest NewsInternational

171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്

ഗ്വാട്ടിമാല:  ഗ്വാട്ടിമാലയിലെ മുന്‍സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള തടവുശിക്ഷ കോടതി വിധിച്ചത്. ഓരോ കൊലപാതകത്തിനും 30 വര്‍ഷമാണ് ലോപ്പസിന് ശിക്ഷ. മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ 1960ല്‍ തുടങ്ങി 1996ല്‍ അവസാനിച്ച ആഭ്യന്തര കലാപത്തില്‍ 2 ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്.

ഗ്രാമീണരെ അവരുടെ വീടുകളില്‍ നിന്ന് വലിച്ചിറക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 200,000 ആളുകള്‍ കൊല്ലപ്പെടുകയും 45,000 പേരെ കാണാതാവുകയും ചെയ്തതായി യുഎന്‍ കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ അറസ്റ്റിലായ ലോപ്പസ് 2 വര്‍ഷം മുന്‍പാണ് ഗ്വാട്ടിമാലയിലേക്ക് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button