ന്യൂ ഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവ്. ഡോളറിനെതിരെ 27 പൈസ ഉയര്‍ന്ന് 70.84 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അതേസമയം രൂപയുടെ മൂല്യം ഉയര്‍ന്നതിനാല്‍ ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ആറാമത്തെ ആഴ്ചയാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. പെട്രോളിന് 41 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
കഴിഞ്ഞ ഒക്ടോബറില്‍ തൊണ്ണൂറു രൂപയോളം എത്തിയ പെട്രോളിന് ഇതോടെ 76 രൂപയായി കുറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ പെട്രോളിന് നാല്‍പ്പത്തിയൊന്ന് പൈസ കുറഞ്ഞ് 75 രൂപ 97 പൈസയും ഡീസലിന് 30 പൈസ കുറഞ്ഞ് 70 രൂപ 97പൈസയുമായി.
കഴിഞ്ഞ പത്തുദിവസത്തിനിടെ ഇന്ധനവിലയില്‍ രണ്ടുരൂപയുടെ കുറവാണുണ്ടായത്. ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്തുന്നതിനും, രൂപയുടെ മൂല്യ വര്‍ദ്ധനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടുലുകള്‍ ഫലം കണ്ടൈന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.
Post Your Comments