ഡല്‍ഹി: പെട്രോള്‍ വിലയിൽ വൻ ഇളവ് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. അതേസമയം, ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കി. ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവില്‍ വരിക.
‘മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും’ ഹേമന്ദ് സോറന്‍ പറഞ്ഞു. പെട്രോളടിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി.
ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
Post Your Comments