Latest NewsKerala

ഡോക്ടറുമായി സാമ്പത്തിക ഇടപാട് : ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്

തിരുവനന്തപുരം :  വയലനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രെെവര്‍ അര്‍ജ്ജുനിന്‍റെയും മൊഴിയിലുളള എെക്യമില്ലായ്മയാണ് പരാതി നല്‍കുവാനുളള കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാലക്കാടുളള ഒരു ആയൂര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും കൂടാതെ ഭാര്യ ലക്ഷ്മിക്ക് ആയൂര്‍വ്വേദ ഡോക്ടറുമായി സൗഹൃദവും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തിരുവനന്തപുരത്തേക്ക് തിടുക്കത്തില്‍ തിരികെ പുറപ്പെട്ടതിന് പിന്നിലുളള കാരണവും അടക്കം ഈ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നാണ് പിതാവ് നല്‍കിയിരിക്കുന്ന കത്തില്‍ പറ‍ഞ്ഞിരിക്കുന്നതായി റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button