Latest NewsKerala

കരിപ്പൂരില്‍ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

അഞ്ചാറു വര്‍ഷം മുമ്പ് അലഹാബാദില്‍െവച്ചാണ് വിശ്വജിത്ത് സിങ് ഫാത്തിമയെ പരിചയപ്പെട്ടത്

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് ചത്ര ജില്ലയിലെ ഹണ്ടര്‍ഗല്ലി സ്വദേശിനിയായ ഫാത്തിമ ഖാത്തൂണാണ് മരിച്ചത്. ഇവരുടെ മരണ വിവരം സഹോദരനെ അറിയിച്ചതായി കരിപ്പൂര്‍ എസ്.ഐ എം.പി. ഇബ്രാഹിം പറഞ്ഞു.

സി.ഐ.എസ്.എഫ് എസ്.ഐയും ഉത്തര്‍പ്രദേശ് സ്വദേശിയുമായ വിശ്വജിത്ത് സിങ്ങിന്റെ, കരിപ്പൂര്‍ ഉണ്യാലുങ്ങലിലെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരുവര്‍ഷത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ യഥാര്‍ത്ഥ പേരോ മേല്‍വിലാസമോ ഇയാള്‍ പോലീസിന് നല്‍കിയിരുന്നില്ല. അതേസമയം പരിശോധനയില്‍ യുവതിയുടെ ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെത്തി. എന്നാല്‍ ആധാര്‍കാര്‍ഡില്‍ ജാര്‍ഖണ്ഡിലെയും തിരിച്ചറിയില്‍ കാര്‍ഡില്‍ യു.പിയിലെയും മേല്‍വിലാസമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്.

അഞ്ചാറു വര്‍ഷം മുമ്പ് അലഹാബാദില്‍െവച്ചാണ് വിശ്വജിത്ത് സിങ് ഫാത്തിമയെ പരിചയപ്പെട്ടത്. പ്രണയത്തിലായിരുന്ന ഇവര്‍ പിന്നീട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ കണാനില്ലെന്നുപറഞ്ഞ് ഫാത്തിമയുടെ പിതാവ് വാരണസിയിലെ നൈന പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയ ഫാത്തിമ വിശ്വജിത്ത് സിങ്ങിനൊപ്പം പോകുകയായിരുന്നു. പിന്നീട് നിഷ ഫാത്തിമ എന്ന് പേരുമാറ്റിയ ഇവര്‍ ഇതേ പേരില്‍ തിരിച്ചറിയല്‍കാര്‍ഡും സ്വന്തമാക്കി.

എന്നാല്‍ 2014-ല്‍ വിശ്വജിത്ത് സിങ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഇവരെ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു വരുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയുമായി അകന്നെങ്കിലും കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് കരിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ ഭാര്യയെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. പിന്നീട്  ഇയാള്‍ ഫാത്തിമയെ കരിപ്പൂരിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു. ഫാത്തിമയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. ഫാത്തിമയുടെ മരണ വിവരം അറിയിച്ചതിനെ തുടര്‍ന്ന്
സഹോദരന്‍ വ്യാഴാഴ്ച കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button